¡Sorpréndeme!

പാർവതിക്ക് പിന്തുണയുമായി മമ്മൂട്ടി | Oneindia Malayalam

2017-12-29 802 Dailymotion

Actor Mammootty's reaction to Kasaba Controversy and Cyber attack against Parvathy

പാര്‍വ്വതിയോട് മോശമായി പെരുമാറിയ മമ്മൂട്ടിയുടെ രണ്ട് ആരാധകരെ പോലീസ് പിടികൂടിക്കഴിഞ്ഞു. ഇതോടെ വിവാദത്തില്‍ മൗനം വെടിഞ്ഞ് മെഗാസ്റ്റാര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കോട്ടും സണ്‍ ഗ്ലാസ്സുമണിഞ്ഞ് സൂപ്പര്‍ താരം ആരാധകരെ രക്ഷിക്കാനെത്തുമെന്നും പാര്‍വ്വതിയെ തള്ളിപ്പറയുമെന്നും കരുതി കാത്തിരുന്ന ഫാന്‍സുകാര്‍ക്ക് നിരാശ മാത്രമാണ് ബാക്കിയാവുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് കസബ വിവാദത്തില്‍ മമ്മൂട്ടി ആദ്യമായി പ്രതികരിച്ചിരിക്കുന്നത്. വിവാദമുണ്ടായപ്പോള്‍ തന്നെ പാര്‍വ്വതി അക്കാര്യം തനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു എന്ന് മമ്മൂട്ടി പറയുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുള്ളവരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒരു രീതിയാണ് എന്നും താന്‍ പാര്‍വ്വതിയെ ആശ്വസിപ്പിച്ചുവെന്നും മമ്മൂട്ടി മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.തനിക്ക് വേണ്ടി പ്രതികരിക്കനോ പ്രതിരോധിക്കാനോ ആരെയും താന്‍ ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് മമ്മൂട്ടി വ്യക്തമാക്കിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമെന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്നും മമ്മൂട്ടി മനോരമയോട് പ്രതികരിച്ചു.